കൊച്ചി: ജില്ലയിൽ രണ്ട് ദിവസമായി ശക്തമായി പെയ്ത മഴയ്ക്ക് ഇന്നലെ ഉച്ചയോടെ ശമനം. താഴ്ന്നപ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി. നദികളിലെ ജലനിരപ്പും കുറഞ്ഞു. അതേസമയം, പെരിയാറിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ ആലുവ, കുന്നത്തുനാട്, പറവൂർ, കോതമംഗലം താലൂക്കുകളിൽ ഇപ്പോഴും വെള്ളമുണ്ട്. നേര്യമംഗലം, ഇടമലയാർ ഡാം, ചൂണ്ടി, കളമശേരി, നീലേശ്വരം എന്നിവിടങ്ങളിലാണ് ഇന്നലെ കുടുതൽ മഴ പെയ്തത്.
ശക്തമായ നീരൊഴുക്കു കാരണം ഭൂതത്താൻകെട്ട് ബാരേജിന്റെ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
മഴയും മലങ്കര ഡാമിൽ നിന്നുള്ള ജലം പുറത്തേക്കൊഴുന്നതിനാൽ മൂവാറ്റുപുഴയുടെ സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്.
ഡാമുകളിലെ ജലനിരപ്പ്
മലങ്കര- 39.12മീറ്റർ
തുറന്നിരിക്കുന്ന ഷട്ടറുകൾ - 5
ഇടമലയാർ- 156.37 മീറ്റർ
എല്ലാ ഷട്ടറുകളും അടച്ചു
ഭൂതത്താൻകെട്ട് ബാരേജ്- +27.7മീറ്റർ
തുറന്നിരിക്കുന്ന ഷട്ടറുകൾ - 15
നദികളിൽ മൂവാറ്റുപുഴയാറിലെ മൂന്ന് സ്റ്റേഷനുകൾ അപകട നിരപ്പിനു താഴെയും പെരിയാറിൽ എല്ലാ സ്റ്റേഷനികളിലും ജലനിരപ്പ് താഴ്ന്നു.
ദുരിതാശ്വാസ ക്യാമ്പുകൾ
(താലൂക്ക്, ക്യാമ്പ്, അന്തേവാസികൾ, കുടുംബങ്ങൾ)
ആലുവ- 08 -- 146 -- 60
കോതമംഗലം- 2 -- 62 -- 25
കുന്നത്തുനാട് - 2 -- 10 -- 7
പറവൂർ - 13 -- 892 -- 200
കണയന്നൂർ- 2 -- 33-- 0
മൂവാറ്റുപുഴ- 4 -- 79 -- 32
ആകെ - 31 -- 1,222 -- 324
പുരുഷന്മാർ- 119
സ്ത്രീകൾ- 469
കുട്ടികൾ - 489