കൊച്ചി: റോട്ടറി ക്ലബ് ഒഫ് കളമശേരിയും അമൃത ആശുപത്രിയും സംയുക്തമായി ഗർഭിണികൾക്ക് സൗജന്യ പ്രസവ ആരോഗ്യ സംരക്ഷണ പദ്ധതി ആരംഭിച്ചു . നിർദ്ധനരായ കുടുംബങ്ങളിലെ ഗർഭിണികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കലൂർ, ഞാറക്കൽ, പള്ളുരുത്തി എന്നിവിടങ്ങളിലെ അമൃത മെഡിക്കൽ സെന്ററുകളിലും ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലും സൗജന്യ വൈദ്യപരിശോധന ലഭിക്കും. ഓരോ ഗർഭിണിക്കും 60,000 മുതൽ 70,000 രൂപവരെയുള്ള ആനുകൂല്യം ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഭാര്യമാർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം. വിവരങ്ങൾക്ക്: 94470 01124 (റോട്ടറി ക്ലബ് ഒഫ് കളമശേരി സെക്രട്ടറി സുരേഷ് ബാബു).