കൊച്ചി: എറണാകുളം കെ.എം.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇന്റഗ്രേറ്റഡ് എം.ബി.എ, എം.സി.എ കോഴ്‌സുകൾക്ക് പ്രവേശനം ആരംഭിച്ചു. എം.ജി യൂണിവേഴ്‌സിയുടെ അഫിലിയേഷനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരവുമുള്ള ഇന്റഗ്രേറ്റഡ് കോഴ്‌സുകളുടെ കാലാവധി അഞ്ച് വർഷമാണ്. പ്ലസ്ടു അടിസ്ഥാനയോഗ്യത. ഡിഗ്രി കോഴ്‌സുകളായ ബി.എസ്‌‌സി ഫുഡ് ടെക്‌നോളജി, ബി.എസ്‌‌സി മൈക്രോബയോളജി, ബി.എസ്‌സി സൈബർ ഫോറൻസിക്, ബി.എസ്‌‌സി അപ്പാരൽ ആൻഡ് ഫാഷൻ ടെക്‌നോളജി, ബി എ അനിമേഷൻ എന്നിവയ്‌ക്കൊപ്പം പുതുതലമുറ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു.