കൊച്ചി: തൃക്കാക്കര ജഡ്ജിമുക്കിലെ ആദിത്യ കണ്ണാശുപത്രി നേത്രചികിത്സാരംഗത്തെ മുൻനിരക്കാരായ ചൈതന്യ കണ്ണാശുപത്രിയുമായി സഹകരിക്കുന്നു. ആദിത്യ ചൈതന്യ ഐ ഹോസ്പിറ്റൽ എന്ന ആശുപത്രിയുടെ ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ രാധാമണി പിള്ള അദ്ധ്യക്ഷയായിരുന്നു. നേത്രചികിത്സാരംഗത്ത് മികച്ച പരിചരണം ഉറപ്പാക്കുകയാണ് ആദിത്യയുമായുള്ള സഹകരണത്തിലൂടെ ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. ആദിത്യ ചൈതന്യ കണ്ണാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ . സുനിൽ ഭാസ്‌കർ, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എം. യൂനസ് തുടങ്ങിയവർ പങ്കെടുത്തു.