പീരുമേട്: പാമ്പനാറിൽ നിന്ന് കല്ലാറിലേക്കുള്ള റോഡിൽ പട്ടുമല തേയിലത്തോട്ടത്തിനരികിൽ മരക്കൊമ്പ് വളർന്ന് വൈദ്യുതി ലൈനിൽ തട്ടി ഏതു സമയവും അപകടം ഉണ്ടാകാൻ സാദ്ധ്യത. കാലവർഷത്തിന് മുമ്പായി കെ.എസ്.ഇ.ബി വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന മരക്കൊമ്പും ചില്ലകളും വെട്ടിമാറ്റി അപകടം ഒഴിവാക്കാമായിരുന്നു. എന്നാൽ കാലവർഷം ആരംഭിച്ചിട്ടും മരക്കൊമ്പുകളും ചില്ലകളും വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാത്തതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. നിരവധി സ്‌കൂൾ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ഇതുവഴിയാണ് കടന്നുപോകുന്നത്. ഏതു സമയവും അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.