തൊടുപുഴ :മഴ ശക്തമായതോടെ തൊടുപുഴ താലൂക്ക് ഓഫീസിലെ ദുരന്തനിവാരണ വിഭാഗം 24 മണിക്കൂറും പ്രവർത്തന സജ്ജമായി. തൊടുപുഴ താലൂക്കിലെ ദുരന്ത പ്രദേശങ്ങൾ പ്രത്യേക നിരീക്ഷണത്തിലാക്കി .താലൂക്ക് എമർജൻസി വിഭാഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ അടങ്ങുന്ന ടീം ദുരന്ത നിവാരണ വിഭാഗം ഓപ്പറേഷൻ സെന്ററിൽ 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നു.പ്രധാന ചുമതല വഹിക്കുന്നത് തൊടുപുഴ തഹസിൽദാരും താലൂക്ക് ഇൻസിഡന്റ് കമാൻഡർ കൂടിയായ എ.എസ്. ബിജിമോൾ ആണ് താലൂക്കിലെ വല്ലേജ് പ്രദേശങ്ങളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, വൻമരങ്ങൾ കടപുഴുകി വീഴുന്നത്, വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനംനടത്തുന്നതിനായി ഉടനടി ഫയർഫോഴ്സ്, പൊലീസ് , മറ്റ് വകുപ്പുകളെ ഏകോപിച്ച് ദുരന്ത പ്രദേശത്ത് എത്താനുള്ള നടപടികൾ ചെയ്ത് വരുന്നു . ഇടുക്കി കളക്ടറേറ്റിലെ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ തൊടുപുഴ താലൂക്കിന്റെ മേൽനോട്ടം വഹിക്കുന്നുണ്ട്. തൊടുപുഴ താലൂക്കിൽ ഉണ്ടാവുന്ന പ്രകൃതിക്ഷോഭങ്ങൾ അറിയിക്കുന്നതിനു വേണ്ടി 04862.222503,9447029503 വിളിക്കാവുന്നതാണെന്ന് തഹസിൽദാർ അറിയിച്ചു