jayachandran

കട്ടപ്പന: 25 വർഷങ്ങളുടെ ഓർമ്മകൾ കോർത്തിണക്കി ബോധി ഗ്രന്ഥശാല രജത ജൂബിലി സ്മരണിക തയ്യാറാക്കി.നാടിന്റെ കലാസാംസ്‌കാരിക പ്രതിഭകളെയും അവരുടെ സംഭാവനകളെയും പ്രാദേശിക ചരിത്രവും അടയാളപ്പെടുത്താനുള്ള ശ്രമം കൂടിയായിട്ടാണ് സ്മരണിക തയ്യാറാക്കിയത്. കഥാകൃത്ത് കെ ജയചന്ദ്രൻ രജത ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം നിർവഹിച്ചു.
യുവതാര കവിത പുരസ്‌കാര ജേതാവ് റോബിൻ എഴുത്തുപുര, സ്‌കൂൾ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച മെൽബിൻ രൂപേഷ് എന്നിവരെ അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജെയിംസ് പി ജോസഫ്, സെക്രട്ടറി മോബിൻ മോഹൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു, കാഞ്ചിയാർ രാജൻ, ജേക്കബ് വടക്കൻ, ശ്രീദേവി രാമചന്ദ്രൻ, ജോർജുകുട്ടി കുന്നത്ത്, കെ പി സജി എന്നിവർ സംസാരിച്ചു. തുടർന്ന് കവിയരംഗങ്ങും സംഘടിപ്പിച്ചു.