kalungu

കട്ടപ്പന :കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിലെ പ്രധാന ബൈപ്പാസ് റോഡാണ് ലബ്ബക്കട വെള്ളിലാംകണ്ടം റോഡ്. പ്രദേശവാസികളുടെ ഏക യാത്രാമാർഗ്ഗവുംഇതാണ്. മലയോര ഹൈവേയുടെ നവീകരണമായതോടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങളും ഈ പാതയേയാണ് ആശ്രയിക്കുന്നത് .എന്നാൽ റോഡിൽ ലബ്ബക്കടക്ക് സമീപം ഉള്ള കലുങ്കിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നത് വലിയ അപകട കെണിയായി മാറിയിരിക്കുകയാണ്.കലുങ്കിന്റെ വശങ്ങളിലെ സംരക്ഷണഭിത്തി ഇടിഞ്ഞ് മഴവെള്ളം അടക്കം ഒഴുകിയെത്തി ഇവിടെ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നതും. അപകട ഭീക്ഷണി ഉയർത്തുന്ന കലുങ്ക് അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യവുമായി ബി.ജെ.പി കൽത്തൊട്ടി മേഖലാ കമ്മിറ്റി രംഗത്ത് വന്നു .