തൊടുപുഴ: സാമൂഹ്യ വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വനമഹോത്സവത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ നാളെ രാവിലെ 9.30 മുതൽ നടുക്കണ്ടം എം.വി.ഐ.പി കനാലിന് സമീപം നടത്തുന്നു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് എന്നിവ ചേർന്ന് നടുക്കണ്ടം റസിഡൻസ് അസ്സോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി തൊടുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ മെർലി രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.