തൊടുപുഴ: ജില്ലാ ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച രാവിലെ 9 മുതൽ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 01.01.2006ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ നെറ്റ്ബോൾ അസ്സോസിയേഷൻ, ജില്ലാ സ്പോർട്ട്സ് കൗൺസിലുമായി ചേർന്ന് നടത്തുന്ന ചാമ്പ്യൻഷിപ്പ് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ നിധി മനോജ് അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക് സമ്മാനദാനം നിർവ്വഹിക്കും. ആഗസ്റ്റ് 3, 4 തീയതികളിൽ പാലക്കാട് വച്ച് നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കേണ്ട ടീമുകൾ വെള്ളിയാഴ്ച്ചയ്ക്കകം രജിസ്ട്രേഷൻ നടത്തേണ്ടതാണെന്ന് സെക്രട്ടറി മുഹമ്മദ് ഫാസിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:ഫോൺ. 9526988602, 9447753482