ഇടുക്കി: ജില്ലയിലെ മാലിന്യ ശേഖരണ, സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്ഥാപന അദ്ധ്യക്ഷരുടെ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കലക്ടർ ഷീബാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, അസി. ഡയറക്ടർ സി. ശ്രീലേഖ , ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ, കെ ഭാഗ്യരാജ്, ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ എം .കെ രാഹുൽ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ സി ആർ മിനി എന്നിവർ പങ്കെടുത്തു.