കട്ടപ്പന: ബ്ലോക്ക്​ പഞ്ചായത്ത് പരിധിയിലെ ചക്കുപള്ളം,വണ്ടൻമേട്​, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ,ഉപ്പുതറ എന്നീ പഞ്ചായത്തുകളിൽ തെറാപ്പി ആവശ്യമുള്ള കുട്ടികൾക്കുവേണ്ടി തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ സ്പീച്ച്​ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നിവ ചെയ്യുന്നതിനാണ് ആളെ ആവശ്യമുള്ളത് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.വിലാസം: ശിശുവികസനപദ്ധതി ആഫീസർ , ബ്ലോക്ക്​ പഞ്ചായത്ത് കാര്യാലയം, സ്​കൂൾ കവല, കട്ടപ്പന,685508 .അവസാന തീയതി ജൂലായ് 15 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9496337561