പീരുമേട്:വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും മോഷണം പോയ ചന്ദനമരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.തുടർന്ന് ഫോറസ്റ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റുകൾ അന്വേഷണം ആരംഭിച്ചില്ലെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. എം എം ജി പ്ലാന്റേഷൻ വാച്ചർ ശങ്കർ തന്റെ ജോലിക്ക് ഇടയിൽ തേയില തോട്ടത്തിൽ നിന്നും മരക്കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. മുറിച്ചുമാറ്റിയ ചന്ദനമരം തേയില തോട്ടത്തിൽ കൊണ്ടുവന്ന് വെട്ടി ഒരുക്കി കാതലായ ഭാഗം കൊണ്ടു പോയി. ബാക്കി വന്ന കഷണങ്ങൾ ഇവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരെയും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലും വിവരം അറിയിക്കുകയായിരുന്നു.