ഇടുക്കി: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മുരിക്കാശ്ശേരി ട്രഷറിക്കുമുന്നിൽ പെൻഷൻ ദിനാചരണാചരണത്തിന്റെ ഭാഗമായി നടത്തിയ വിശദീകരണയോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ കെ ആന്റണി ഉദ്ഘാടനം ചെയ്തൂ. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജോയി ടി.എം, വർഗീസ് പി.ഡി, ബാബു ജെയിംസ്, ജോസ് അങ്ങാടിയത്, മോഹൻദാസ് കെ.എൻ., ഷീല ഷാജി, സാജു കാരകുന്നേൽ, മാത്യൂ വി.എം എന്നിവർ പ്രസംഗിച്ചു. പെൻഷൻ പരിഷ്‌കരണനടപടികൾ ഉടൻ ആരംഭിക്കുക, അഞ്ച് ഗഡു കുടിശിഖ ക്ഷാമാശ്വാസം 19 ശതമാനം അനുവദിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശിക ഉടൻ നൽകുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിശദീകരണയോഗം നടത്തിയത്.