പീരുമേട് : ഉന്നത വിദ്യാഭ്യാസരംഗത്ത് നാലു വർഷത്തെ ബിരുദമുൾപ്പെടെയുള്ള പുതിയ പരിഷക്കാരം വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലെത്തിക്കുമെന്ന് ശ്രീനാരായണ ട്രസ്റ്റ് പാമ്പനാർ ആർ. ഡി.സി. കൺവീനർ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. നാലു വർഷ ബിരുദ കോഴ്സ് ഉൾപ്പെടെയുള്ള പരിഷ്ക്കാരത്തോടൊപ്പം ഒഴിവു സമയ ജോലി സൗകര്യവും പഠന ശേഷം തൊഴിലും നൽകാനുള്ള സൗകര്യം കൂടി സർക്കാർ ഏർപ്പെടുത്തുകയാണങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുട്ടികളുടെ വിദേശത്തേക്കുള്ള ഒഴുക്കു തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു -
പാമ്പനാർ ശ്രീ നാരായണാ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഈ വർഷത്തെ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ജിതിൻ ജോസ് അദ്ധ്യക്ഷനായിരുന്നു. ഷിബു വി., അനു പ്രീയ സി.എസ്., വാർഡ് മെമ്പർ എ രാമൻ, എസ്.എൻ.ഡി.പി.യോഗം പാമ്പനാർ ശാഖാ സെക്രട്ടറി പി.സുരേഷ് എന്നിവർ പ്രസംഗിച്ചു . ശ്രുതി എസ്.ജി സ്വാഗതവും, കെഎൽ കൃഷ്ണപ്രിയ കൃതഞ്ജതയും പറഞ്ഞു. റാങ്ക് ജേതാക്കളെ ആദരിച്ചു.