kanjikuzhy
എസ്. എൻ. ഡി. പി യോഗം കഞ്ഞിക്കുഴി ശാഖയിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വനിതസംഘം ഭാരവാഹികൾ സ്ഥാനമേൽക്കുന്നു

കഞ്ഞിക്കുഴി: എസ്. എൻ. ഡി. പി യോഗം കഞ്ഞിക്കുഴി ശാഖയിൽ വനിതാസംഘം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗം നടന്നു. യൂണിയൻ വനിത സംഘം സെക്രട്ടറി സ്മിത ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി ഷിബു ഉദ്ഘാടനം ചെയ്തു.വനിതാസംഘം ഭാരവാഹികളായി സരസമ്മ തങ്കപ്പൻ (പ്രസിഡന്റ് ) , ലതാഭായി (വൈസ് പ്രസിഡന്റ് ), ഉമ സുനിൽ (സെക്രട്ടറി),സുധ വേണു (ഖജാൻജി )ഉൾപ്പെടെ പതിമൂന്ന് അംഗ കമ്മറ്റി ചുമതലയേറ്റു. വനിതാ സംഘം യൂണിയൻ കമ്മറ്റി അംഗങ്ങളായ മിനി രാജു, ഷീല സാബു ,ശാഖ കമ്മറ്റി ചെയർമാൻ ചന്ദ്രൻ കുട്ടി,കൺവീനർ ദിനിൽ ഇ.ടിഎന്നിവർ പ്രസംഗിച്ചു.