newman

തൊടുപുഴ : ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
വിദ്യാർത്ഥികൾ അവർക്കു ലഭിക്കന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തണമെന്നും അന്ധകാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളായ ഡ്രഗ്സ് ,സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നിവ തിരിച്ചറിയണമെന്നും മാർ ജോർജ് മീത്തിക്കണ്ടത്തിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ.അലക്സ് തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, വൈസ് പ്രിൻസിപ്പൽമാരായ ഡോ.സാജു അബ്രഹാം, ബിജു പീറ്റർ ,ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, നോഡൽ ഓഫീസർ ബാനി ജോയി ,ജോയി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.