accident-lorry
കട്ടപ്പന കല്യാണത്തണ്ട് റോഡിൽ സിമന്റ് ചാക്കുകളുമായി പോയ ലോറി കയറ്റം കയറുന്നതിനിടെ തലകീഴെ മറിഞ്ഞപ്പോൾ.

കട്ടപ്പന :കട്ടപ്പനയിൽ നിന്നും സിമന്റുമായി കല്യാണതണ്ടിലെ ക്ഷേത്രത്തിലേക്ക് പോയ ലോറി​ തലകീഴായി​ മറി​ഞ്ഞു.തിങ്കളാഴ്ച രാവിലെ 10 നാണ് അപകടം. കയറ്റം കയറുന്നതിനിടെ 407 മോഡൽ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായി. ഇതോടെ വാഹനം പുറകോട്ടുരുളുകയും റോഡിന് കുറുകെ തലകീഴായി മറിയുകയുമായിരുന്നു. കുത്തിറക്കത്തിൽ തലകീഴായി മറിഞ്ഞ വാഹനം വീണ്ടും മറിയാതിരുന്നത് വൻ അപകടത്തിൽ നിന്നും ഒഴിവാക്കി. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡിന് കുറുകെ വാഹനം മറിഞ്ഞതോടെ കല്യാണതണ്ടിലേക്കുള്ള ഗതാഗതം നിലച്ചു. .