കുമാരമംഗലം: കേരള പുലയർ മഹാസഭ കുമാരമംഗലം 256ാം നമ്പർ കുടുംബയോഗം ചോഴാംകുടിയിൽ സി.സി.കൃഷ്ണന്റെ വസതിയിൽ കൂടി .ശാഖാ പ്രസിഡന്റ് സി.പി. മോളി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ടി.എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.സി.കൃഷ്ണൻ കുടുംബയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ കുടുംബാംഗങ്ങളിലെ 10 കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും യോഗത്തിൽ വിതരണം ചെയ്തു. സി.എ.ചന്ദ്ര, സി.പി.സുധ, സി.സി. ശാന്ത തുടങ്ങിയ ശാഖാ ഭാരവാഹികൾ യോഗത്തിൽ സംസാരിച്ചു.