ദേവികുളം: എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ താലൂക്കാഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പളപരിഷ്‌കരണം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, സർവീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ദേവികുളം, അടിമാലി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃ ത്വത്തിൽ നടത്തിയ പ്രധിഷേധാഗ്നി പരിപാടി ഐ എൻ റ്റി യു സി ദേശീയ സെക്രട്ടറി എ .കെ മണി ഉദ്ഘാടനം ചെയ്ത.ദേവികുളം ബ്രാഞ്ച് പ്രസിഡന്റ് എം രാജൻ അദ്ധ്യക്ഷനായിരുന്നു. ബ്രാഞ്ച് സെക്രട്ടറി റിജോ പോൾ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ജെ റോയ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയകുമാർ, എൻ ജി ഓ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഹരിദാസ് , എന്നിവർ സംസാരിച്ചു