തൊടുപുഴ:കാഞ്ഞിരമറ്റം ഗവൺമെന്റ് ഹൈസ്‌കൂളിൽ സേവാഭാരതി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പി.റ്റി.എ യുടെ സഹകരണത്തോടെ പരിസരശുചീകരണം നടത്തി. സ്‌കൂൾ പരിസരം, ഗ്രൗണ്ട്, പ്ലേ ഏരിയ, ഗാർഡൻ എന്നിവിടങ്ങളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി സ്‌കൂൾ പരിസരത്ത് രൂക്ഷമായിരുന്ന ഇഴ ജന്തുക്കളുടെയും, കൊതുകിന്റെയും ശല്യത്തിന് പരിഹാരമായി ബ്ലീച്ചിംഗ് നടത്തി. സ്‌കൂളിലെ കിണർ നേരത്തെ വൃത്തിയാക്കിയിരുന്നു.
സേവാഭാരതി മുനിസിപ്പൽ സമിതി സെക്രട്ടറി ഹരിശാന്ത്, ട്രഷറർ എ.ജി. കൃഷ്ണകുമാർ, കൺവീനർ നാരായണൻ, സോമശേഖരൻ, സേവ പ്രവർത്തകരും, സ്‌കൂൾ പ്രഥമാദ്ധ്യാപിക അമ്പിളി അപ്പുക്കുട്ടൻ, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീജ, പി.റ്റി.എ പ്രസിഡന്റ് സി.ജി. സോമശേഖരൻ എന്നിവർ നേതൃത്വം നൽകിയ ശുചീകരണ യജ്ഞത്തിൽ സ്‌കൂൾ കുട്ടികളും മാതാപിതാക്കളും പൂർവവിദ്യാർത്ഥികളും നാട്ടുകാരും പങ്കുചേർന്നു.