karathe

കട്ടപ്പന : ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലെ രാട്ടെ പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ഷോറിൻ റിയോസ്റ്റൈലിൽ ടോമി വെട്ടിക്കുഴയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ പരിശീലനത്തിനു ശേഷമാണ് 14 വിദ്യാർത്ഥികൾ വിവിധ കടമ്പകൾ കടന്ന് ബ്ലാക്ക് ബെൽറ്റ് നേടിയത്.സ്വയം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെ പാഠങ്ങൾ കൂടി നൽകിയ കരാട്ടെ പരിശീലനം വിദ്യാർത്ഥിർകൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഓസാനാം ഇംഗ്ലീഷ് മീഡിയം ഹൈയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ മനു കെ മാത്യു ബ്ലാക്ക് ബെൽറ്റുകളും സർട്ടിഫിക്കറ്റുകളും വിദ്യാർഥികൾക്ക് നൽകി.