തൊടുപുഴ:വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്നത് വിവാദങ്ങളുടെ ഉലച്ചിലിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രപ്പാടിൽ സർക്കാർ കാണാതിരിക്കരുതെന്ന് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആവശ്യപ്പെട്ടു.
വിലക്കയറ്റം എന്ന ചോദ്യം ഉയർന്നാൽ ഉടൻ സപ്ലൈകോ ഇടപെട്ടുവെന്ന മറുവാദമല്ല സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണ്ടത്. ജനങ്ങൾക്ക് ആശ്വാസമാകേണ്ട സപ്ലൈകോയുടെ അവസ്ഥയെന്തെന്ന് മന്ത്രിമാർക്കറിയില്ലെങ്കിലും സഞ്ചിയുമായി സപ്ലൈകോ ഷോറൂമിലെത്തുന്ന പൊതുജനത്തിനറിയാം. 90 ലക്ഷത്തിലധികം വരുന്ന റേഷൻ കാർഡുടമകളിൽ നിന്ന് 10 ശതമാനത്തിനു പോലും സബ്സിഡി നിരക്കിൽ സാധനങ്ങൾ വിതരണം സപ്ലൈകോയ്ക്ക് ആകുന്നില്ല.അമ്പതാം വാർഷികം ആഘോഷിക്കുകയാണ് സപ്ലൈകോ ഇപ്പോൾ. വാർഷിക ആഘോഷമായി ജനങ്ങൾക്ക് നൽകേണ്ടത് സബ്സിഡി സാധനങ്ങളുടെ വെട്ടിക്കുറവോ ഒഴിഞ്ഞുകിടക്കുന്ന ചാക്കുകളോ അല്ലെന്നും അജോ കുറ്റിക്കൻ പറഞ്ഞു.