രാജാക്കാട്:രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി പ്രസിഡന്റ് പദവി രാജിവെച്ചു. ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ആർ. സി സുജിത്കുമാർ മുമ്പാകെയാണ്രാജി സമർപ്പിച്ചത്.പകരം ചുമതല സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ.പി സുബീഷിന് കൈമാറി.മുന്നണി ധാരണപ്രകാരമാണ് രാജി സമർപ്പിച്ചത് . കഴിഞ്ഞയാഴ്ചകേരള കോൺഗ്രസി(എം)ലെ വീണ അനൂപ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.കേരള കോൺഗ്രസിലെ നിഷ രതീഷ് പ്രസിഡന്റ് ആകാനാണ് സാദ്ധ്യത.13 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്, 7, യു.ഡി.എഫ് 6 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.മുൻ മന്ത്രി എം. എം മണിയുടെ മകളായ സതി രണ്ടു ടേമുകളിലായി കഴിഞ്ഞ എട്ടര വർഷമായി പ്രസിഡന്റ് ആയി തുടരുകയായിരുന്നു