അടിമാലി: ചാരായവും, വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ കണ്ണാടിപ്പാറ കുന്നേൽ അരുൺ (കണ്ണൻ-40) ആണ് പിടിയിലായത്.അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഓഫീസർ ദിലീപ് എൻ.കെ യും പാർട്ടിയും ചേർന്ന് അടിമാലി പാറത്തോട് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 400 ലിറ്റർ കോടയും, 25 ലിറ്റർ വാറ്റ് ചാരായവുമായി യുവാവ് പിടിയിലായത്. മറ്റ് വാറ്റ് ഉപകരണങ്ങളും അരുണിന്റെ വീട്ടു പരിസരത്തു നിന്നും കണ്ടെടുത്തു. കമ്പിളികണ്ടം ,പാറത്തോട് ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി തയാറാക്കിയ ചാരായമാണ് പിടി കൂടിയത്.സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ. എം , പ്രശാന്ത് വി, അബ്ദുൾ ലത്തീഫ് , പുഷ്പചന്ദ്രൻ, ധനിഷ് എന്നിവരും റെയിഡിൽ പങ്കെടുത്തു.