samaram

കട്ടപ്പന : പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസ ഗഡു അനുവദിക്കുക , ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക ,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ എസ് എസ് പി എ ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന സബ് ട്രഷറിക്കു മുന്നിൽ വിശദീകരണയോഗം സംഘടിപ്പിച്ചത്. കെ . എസ് . എസ് . പി . എ സംസ്ഥാന സമിതി അംഗം കെ .എ മാത്യു ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡന്റ് എ.ഡി ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മോഹനൻ നായർ, ആദ്യകാല ഭരണസമിതി അംഗം വൈ സി സ്റ്റീഫൻ ,സംഘടന സംസ്ഥാന സമിതി അംഗം പി.എസ് രാജപ്പൻ ,വി ഡി എബ്രഹാം ,ജോസ് വെട്ടിക്കാല തുടങ്ങിയവർ സംസാരിച്ചു.