കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയിൽ 12-ാമത് ഗുരുദേവ പ്രതിഷ്ഠാദിനവാർഷികം ഇന്ന് രാവിലെ ആറ് മുതൽ തന്ത്രി പൊന്നാരിമംഗലം ബ്രഹ്മശ്രീ പവനേഷ് ആചാര്യന്റെയും മേൽശാന്തി മേലുകാവ് ടിസ്മോൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ നടക്കും. ഗണപതി ഹോമം,​ കലശപൂജ,​സർവ്വൈശ്വര പൂജ,​ കലശപൂജ,​ ഭാഗ്യസൂക്ത പുഷ്പാഞ്ജലി,​ ഗുരുപൂജ എന്നീ വഴിപാടുകളോടെ നടക്കും. യൂണിയൻ കൺവീനർ പ്രതിഷ്ടാദിന സന്ദേശം നൽകും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനത്തോടെ ചടങ്ങുകൾ തീരുമെന്ന് ശാഖാ സെക്രട്ടറി വിജയൻ താഴാനി അറിയിച്ചു.