അടിമാലി: കുടിശ്ശിക നിവാരണ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ കൊന്നത്തടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ നടക്കും. മാർച്ച് 31 വരെ കൂടിശ്ശികയായതും ജപ്തി നേരിടുന്നതുമായ വായ്പകൾ മാത്രം പരിഗണിക്കും. വായ്പകൾ തവണകളായി അടയ്ക്കാൻ അവസരമുണ്ട്. സഹകരണ വകുപ്പ് നടത്തുന്ന പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതി നോട്ടീസ് ലഭിക്കാത്തവർ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.