തൊടുപുഴ: നെറ്റ്, നീറ്റ് പരീക്ഷ തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയ കേന്ദ്രസർക്കാരിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി തൊടുപുഴ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് പ്രധിഷേധ മാർച്ചും ധർണയും നടത്തി. തൊടുപുഴ- പാലാ റോഡിലെ സി.പി.എം വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് മാർച്ച് ആരംഭിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ബി. അനൂപ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശരത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആൽബിൻ വി. ജോസ്, ഫൈസൽ ജാഫർ, പവിരാജ്, അബിൻ മുഹമ്മദ്, അരുൺ തങ്കച്ചൻ, അരുൺദാസ്, ജോബി എന്നിവർ സംസാരിച്ചു.