ഇടുക്കി : ആർ ഡി ഒ കാര്യലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ചൊവ്വാഴ്ച്ച വാക്ക് ഇൻഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക്. പ്രായം18 നും 35 നും ഇടയിൽ.യോഗ്യത:അംഗീകൃത സർവ്വകലാശാല ബിരുദം. വേഡ് പ്രോസസ്സിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം, എം എസ് ഡബ്ല്യൂ ഉള്ളവർക്ക് മുൻഗണന, ഹോണറേറിയം പ്രതിമാസം 21,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ നടത്തുന്ന വാക്ക്ഇൻഇന്റർവ്യൂയിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോകോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ നൽകണം