ദേവികുളം: ഗ്രമപഞ്ചായത്തിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരണപ്പെട്ട കുണ്ടള വാർഡിൽ പേവിഷ പ്രതിരോധ കുത്തിവെയ്പിന് തുടക്കമിട്ടു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്തിന്റെ സഹകരണത്തോടെ തെരുവുനായ്കളുടെയും വളർത്തുനായ്കളുടെയും പേവിഷ പ്രതിരോധ കുത്തിവെയ്പ് നടത്തി. . തിങ്കളാഴ്ച 28 മൃഗങ്ങൾക്ക് കുത്തിവെയ്പ് നൽകി. കുണ്ടള വാർഡിലെ മുഴുവൻ നായ്ക്കൾക്കും, പൂച്ചകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ പ്രതിരോധ കുത്തിവെയ്പ് നൽകും. പഞ്ചായത്തിന്റെ സഹായത്തോടെ ബാക്കിയുള്ള 17 വാർഡുകളിലും ക്യാമ്പുകൾ സംഘടിപ്പിക്കും.