അടിമാലി: പൊൻമുടി ഡാമിന്റെ ഭാഗമായ വള്ളക്കടവിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മുനിയറ അമേരിക്കൻകുന്ന് വള്ളക്കടവ് കുമ്പളം പുഴയിൽ സുധീറിനെയാണ് (50) കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പൊൻമുടി ഡാമിന്റെ ഭാഗമായ വള്ളക്കടവിൽ സുധീറും സുഹൃത്തും കൂടി മീൻ പിടിയ്ക്കാനായി പോകുന്നതിനിടെ വള്ളം മറിഞ്ഞത്. കൂടെ ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടെങ്കിലും സുധീറിനെ കണ്ടെത്താനായില്ല. വെള്ളത്തൂവൽ പൊലീസും അടിമാലി അഗ്നിശമന സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് സ്‌കൂബാ ടീമെത്തി തിരച്ചിൽ നടത്തും.