കുമളി: കുമളി കൃഷിഭവനിൽ ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 11ന് നടത്തും. പൊതു വിൽപ്പനയ്ക്കായി നടീൽ വസ്തുക്കൾ, നാടൻ വിത്തിനങ്ങൾ, നാടൻ ഉത്പന്നങ്ങൾ തുടങ്ങിയവ ഞാറ്റുവേല ചന്തയിലെത്തും. നാടൻ വിത്തിനങ്ങൾ നേരിട്ട് കർഷകർക്ക് വിൽക്കുന്നതിനായി കൃഷിഭവൻ പരിസരത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാടൻ വിത്തിനങ്ങൾ വിൽക്കാനും വാങ്ങാനും താത്പര്യമുള്ള കർഷകർ തനത് ഉത്പന്നങ്ങളുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. താത്പര്യമുള്ള കർഷകർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 6882156389, 9562365665. ഞാറ്റുവേല ചന്തയ്ക്ക് എത്തിച്ചേരുന്ന കർഷകർക്ക് പച്ചക്കറി തൈകൾ കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിക്കും.