തൊടുപുഴ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായർ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മളനം കേന്ദ്രസംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.എൻ. പ്രഹ്ലാദൻ, സമാജം ബോർഡ് അംഗങ്ങളായ ടി.ജി. സുകുമാരൻ, കെ.ആർ. സജി, ഭാരവാഹികളായ കെ.എൻ. ഭാസ്‌കരൻ, ടി.എ. രാജപ്പൻ, പി.എസ്. മുരളി, ശശി കല രാജീവ് എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ ഏറ്റവും മുതിർന്ന സമാജം അംഗം ടി.വി. നാരായണന് ആദരവും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമെന്റോയും നൽകി.