അടിമാലി: എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഇലക്ട്രീഷ്യൻ ഡൊമിസ്റ്റിക് സൊല്യൂഷൻസ് ബാച്ചിലെ വിദ്യാർത്ഥികൾ സ്വന്തമായി എക്സ്‌റ്റൻഷൻ ബോർഡുകൾ നിർമ്മിച്ച് വിപണിയിൽ ഇറക്കി. നാലു തരത്തിലുള്ള എക്സ്‌റ്റൻഷൻ ബോർഡുകളാണ് കുട്ടികൾ നിർമ്മിക്കുന്നത്. കൂടാതെ ഉപഭോക്താക്കളുടെ ആവശ്യാനുസരണവും കുട്ടികൾ നിർമ്മിച്ചു നൽകുന്നുണ്ട്. 300 രൂപ മുതൽ 600 രൂപ വരെയാണ് ബോർഡുകളുടെ വില. ഒരു വർഷം ഗ്യാരണ്ടിയും നൽകും. വിലക്കുറവും ഗുണമേന്മയുമുള്ള ബോർഡുകൾക്ക് വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ പഠനത്തിലൂടെ സ്വയം പര്യാപ്തരാവുകയാണ് ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ എം.എസ്. അജി, അദ്ധ്യാപകരായ നിഥിൽനാഥ് പി.എസ്, അജയ് ബി, അശ്വതി കെ.എസ്, കുട്ടികളായ ബിജിൽ ബെന്നി, അലൻ ബിജു, അമ്പാടി സുരേഷ്, ആഷ്ബിൻ നിഷാദ് എന്നിവർ നേതൃത്വം നൽകും.