തൊടുപുഴ: സി.പി.എം തൊടുപുഴ നഗരസഭ കേന്ദ്രീകരിച്ച് നടത്തിയ അഴിമതികൾ പുറത്ത് വരാതിരിക്കാനുള്ള അന്തർനാടകത്തിന്റ ഭാഗം മാത്രമാണ് ചെയർമാന്റെ രാജിപ്രഖ്യാപനമെന്ന്
തൊടുപുഴ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാവിലെ ചെയർമാൻ സെക്രട്ടറിക്ക് രാജികത്ത് കൈമാറുമെന്നാണ് സി.പി.എം നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ മുനിസിപ്പൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ രാജി കത്ത് നൽകിയിട്ടില്ലെന്നും അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇത് സി.പി.എമ്മിന്റെ തിരക്കഥ മാത്രമായിരുന്നു. പാർട്ടി ഓഫീസ് പണിയുന്നതിനും മുഖ്യമന്ത്രിയുടെ നവകേരള സദസ് നടത്തിപ്പിനും വേണ്ടിയുള്ള ഭീമമായ ഫണ്ട് സമാഹരണത്തിന് ചെയർമാനെയാണ് ഉപയോഗിച്ചത്. ചെയർമാനെ കേസിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജിവയ്പ്പിക്കാതെ അവധിക്ക് അപേക്ഷ കൊടുപ്പിച്ചത്. ചെയർമാനെ രാജി വയ്പ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം പൂർണമായും സി.പി.എം ഏറ്റെടുക്കണമെന്നും ഷിബിലി സാഹിബ് ആവശ്യപ്പെട്ടു.