dharna

തൊടുപുഴ: ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്‌മെന്റ് ക്ഷേമനിധി ജില്ലാ ആഫീസിന് മുമ്പിൽ ധർണ്ണ നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എം. മാണി അദ്ധ്യക്ഷത വഹിച്ച ധർണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എസ്.എച്ച്.ജി കോ-ഓഡിനേറ്റർ ടി.ജി. ഷാജി, സംസ്ഥാന കമ്മിറ്റിയംഗം റോബിൻ എൻവീസ്, ജില്ലാ പി.ആർ.ഒ സുനിൽ കളർഗേറ്റ്, ജില്ല കമ്മിറ്റിയംഗങ്ങളായ ജിയോ ടോമി, കമൽ സന്തോഷ്,ജ്യോതിഷ് കുമാർ, അലി പെരുനിലം, ശ്രീകുമാർ വണ്ടിപ്പെരിയാർ, പീരുമേട് മേഖല സെക്രട്ടറി സോണിയാ മാത്യു, തൊടുപുഴ മേഖലാ പ്രസിഡന്റ് ലിൻസൺ രാഗം, മുൻ ജില്ലാ പ്രസിഡന്റ് പി. എസുധീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സെബാൻ ആതിര സ്വാഗതവും ജില്ലാ ട്രഷറർ ബിജോ മങ്ങാട്ട് നന്ദിയും പറഞ്ഞു.