അടിമാലി: സൈൻ പ്രിന്റിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രസിഡന്റ് നിയാസ് വി.കെ യുടെ അദ്ധ്യക്ഷതയിൽ അടിമാലി ഹിൽ ഫോർട്ട് റസിഡൻസിയിൽ നടത്തി. സൈൻ പ്രിന്റിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ്റ്റീഫൻ മാടവന ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബൈർ സുറുമ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന് ശേഷം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
നിയാസ് തൊടുപുഴ ( പ്രസിഡന്റ്( , സതീഷ് (സെക്രട്ടറി) ബേസിൽ (ട്രഷറർ) , തോമസ് എക്സ് പ്രിന്റ് (വൈസ് പ്രസിഡന്റ് )ഷിബു ഇൻസൈറ്റ് ജോയിന്റ് സെക്രട്ടറി), ജില്ലാ കമ്മിറ്റി അംഗങ്ങളായി ജേക്കബ് കളർ ടെക്ക്, പ്രേംജി നിള എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. . സുനിതാ സജീവ് അലൈഡ് മുരിക്കാശ്ശേരി നന്ദി പറഞ്ഞു.