തൊടുപുഴ: ഡോക്ടേഴ്സ് ഡേയിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി ജില്ലയിലെ മുതിർന്ന ഡോക്ടറായ ഡോ. ജോസ് പോളിനെ ആദരിച്ചു. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റിയംഗങ്ങളായ പി.എസ്. ഭോഗീന്ദ്രൻ, അഡ്വ. ജോസ് പാലിയത്ത്, കെ.എം. മത്തച്ചൻ, ജെയിംസ് മാളിയേക്കൽ, അജിത് കുര്യൻ, ജേക്കബ് തോട്ടുപുറം എന്നിവർ സംസാരിച്ചു.