തുടങ്ങനാട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുടങ്ങനാട് തോമസ് ഹൈസ്‌കൂളിൽവനമഹോത്സവം ആചരിച്ചു. വൃക്ഷങ്ങളുടെ പ്രാധാന്യവും വനസംരക്ഷണത്തിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന സന്ദേശം ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ നൽകി.തുടർന്ന് . സ്‌കൂളിലെ വിദ്യാവനപദ്ധതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. ഹെഡ്മിസ്ട്രസ് ഷാനി ജോൺ , അദ്ധ്യാപകൻ ജിമ്മി മറ്റത്തിപ്പാറ എന്നിവർ പ്രസംഗിച്ചു.