നെടുങ്കണ്ടം : ഗവ. പോളിടെക്‌നിക് കോളേജിൽ പുതിയ അദ്ധ്യയനവർഷം കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് നാളെ മുതൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 11 വരെ കോളജിൽ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അസൽ സർട്ടിഫിക്കറ്റുകളും, പ്രോസ്‌പെക്ട്‌സിൽ നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി രക്ഷകർത്താവിനൊപ്പം എത്തി പ്രവേശനം നേടാവുന്നതാണ്.യോഗ്യത പ്ലസ് ടു/വിഎച്ച്.എസ്ഇ (സയൻസ്) അല്ലെങ്കിൽ ഐ.ടി.ഐ/കെ.ജി.സി.ഇ (2 വർഷം) 50ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 234082, 7902583454, 9747963544, വെബ്‌സൈറ്റ് polyadmission.org/let