തൊടുപുഴ: പാറക്കടവ് ഡംബിഗ് യാർഡിലെ ബയോമൈനിങ് പ്രവർത്തിയുടെ ഭാഗമായി വേർതിരിച്ച മാലിന്യത്തിന്റെ ആദ്യ ലോഡ് നീക്കം ചെയ്യുന്നതിന്റെ ഫ്‌ളാഗ് ഓഫ് നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി നിർവഹിച്ചു.തൊടുപുഴ നഗരസഭയിൽ പാറക്കടവ് ഡംബിഗ് യാർഡിലെ 40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിനു സ്വച് ഭാരത് മിഷൻ നഗരം രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ബയോമൈനിങ് പദ്ധതിയുടെ പ്രവർത്ത പുരോഗതി നഗരസഭ വിലയിരുത്തി. കോഴിക്കോട് ആസ്ഥാനമായുള്ള എം.സി.കെ കുട്ടി എഞ്ചിനീയറിംഗാണ് കരാർ ഏജൻസി.ആറ് മാസം കൊണ്ട് 1.24 ഏക്കർ സ്ഥലത്തുള്ള മാലിന്യമാണ് നീക്കം ചെയ്യുക. ഇതിനായി 2.83 കോടി രൂപയാണ് പദ്ധതി തുകയായി നഗര സഭ വകയിരുത്തിയിരിക്കുന്നത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ കരീം, വാർഡ് കൗൺസിലർ കവിത അജി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് രാജ് , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.