ചെറുതോണി: മഴ പഠന പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായി ഔഷധ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉസ്മാന് കൈമാറി ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ നിർവ്വഹിച്ചു. ചൂർണ്ണി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സ്വരം സാംസ്‌കാരിക വേദിയുടെയും നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കായി തൈ വിതരണം സംഘടിപ്പിച്ചത്. സി.ജി. കലേഷ് അദ്ധ്യക്ഷനായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് പി.എൽ. നിസാമുദ്ദീൻ, എം.കെ. നവാസ്, ജോസഫ് ജോർജ്, സൗമ്യ എ.എസ്, ബിജു, സജി, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.