ഇടുക്കി : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്‌സിന്റെ ഒന്നും രണ്ടും വർഷപരീക്ഷകൾ നാളെ ആരംഭിക്കും.14 ന് അവസാനിക്കും.എസ്.എൻ.ഡി.പി
വി. എച്ച്. എസ്.എസ് അടിമാലി, സെന്റ് ജോർജ്ജ് എച്ച്.എസ്.എസ് കട്ടപ്പന, ഗവ. എച്ച് .എസ് .എസ് തൊടുപുഴ എന്നിങ്ങനെ ജില്ലയിൽ 3 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.പഠിതാക്കൾ പരീക്ഷാ ഫീസ് അടച്ച കേന്ദ്രങ്ങളിൽ നിന്നു തന്നെ ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം. .