അടിമാലി: പൊന്മുടി ജലാശയത്തിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ മുനിയറ മേരിക്കൻകുന്ന് കുമ്പളം പുഴയിൽ സുധീറിന്റെ (കുട്ടൻ-49) മൃതദേഹം കണ്ടെത്തി.തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സ്‌കൂബാ ടീം നടത്തിയ തിരച്ചിലിൽ ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീട്ടിൽ നിന്ന് സുഹൃത്ത് ദാസിനോടൊപ്പം മുനിയറയ്ക്ക് സമീപം വള്ളക്കടവിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. വള്ളത്തിൽ നിന്ന് വെള്ളത്തിലേക്ക് വീണ സുഹൃത്ത് നീന്തി രക്ഷപ്പെടുകയും സുധീറിനെ കാണാതാവുകയുമായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുനിയറ വള്ളക്കടവിലുള്ള സഹോദരൻ അശോകന്റെ വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു. മക്കൾ. അനാമിക, കാശിനാഥൻ. മരുമകൻ. അമൽ.