തൊടുപുഴ: കേരളത്തിലെ വ്യാപാരികൾ വോട്ട് ബാങ്കായി മാറണമെന്നും ആ രീതിയിലുള്ള പ്രവർത്തനങ്ങളുമായി യൂണിറ്റുകൾ മുന്നോട്ടു നീങ്ങണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ദൈ്വവാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ വാർഷിക റിപ്പോർട്ടും, ട്രഷറർ ആർ. രമേഷ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ കോട്ടയ്ക്കകം നന്ദിയും അർപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സണ്ണി പൈമ്പിള്ളിൽ പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. നജീബ് ഇല്ലത്തുപറമ്പിൽ (ജനറൽ സെക്രട്ടറി) കെ.ആർ. വിനോദ് (വർക്കിംഗ് പ്രസിഡന്റ് ) ആർ. രമേഷ് (ട്രഷറാർ) എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാർ: പി.എം. ബേബി, സി.കെ. ബാബുലാൽ, തങ്കച്ചൻ കോട്ടയ്ക്കകം, ഷിബു എം. തോമസ്, വി.എസ്. ബിജു, സെക്രട്ടറിമാർ: റ്റി.സി. രാജു, ഷാജി കാഞ്ഞമല, ജോസ് കുഴികണ്ടം, ആർ. സുരേഷ്, നാസർ സൈര, റോയി വർഗീസ്. ജില്ലാഓർഗനൈസർ: സിബി കൊച്ചുവള്ളാട്ട്.