streetlight
കാഞ്ചിയാർ കോവിൽ മലയിൽ സർക്കാർ എൽ പി സ്‌കൂളിന്റെ സമീപത്തായി സ്ഥാപിച്ചിരിക്കുന്ന പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റ്


കട്ടപ്പന : കാഞ്ചിയാർ കോവിൽ മലയിലെ വഴിവിളക്കുകൾ മിഴി അടച്ചിട്ട് വർഷങ്ങൾ പിന്നിടുകയാണ് . നിരവധി തവണ പഞ്ചായത്തിനെ കാര്യം ധരിപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.ഇതോടെ രാത്രിയാകുന്നതോടെ കുറ്റാക്കൂരിരുട്ടിലാകുകയാണ് മേഖല . പ്രദേശത്തെ പ്രധാന ജംഗ്ഷനുകളിലെ എല്ലാം ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചതോടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.വഴിവിളക്കുകളുടെ അഭാവത്തിൽ ഭീതിയോടെ വേണം മേഖലയിലെ ആളുകൾക്ക് വഴി നടക്കാൻ.കൂടാതെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗ ശല്യം നേരിടുന്ന മേഖലകൂടിയാണിവിടം. കൃത്യസമയത്ത് മെയിന്റനൻസ് ചെയ്യാത്തതാണ് ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലാകാൻ പ്രധാന കാരണം . അടിയന്തരമായി മിഴിയടിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടി അധികാരികൾ സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.