dyspriaz

തൊടുപുഴ: സാമൂഹ്യവനവത്കരണ വിഭാഗം നടത്തി വരുന്ന വനമഹോത്സവത്തിന്റെ ഭാഗമായി നടുക്കണ്ടം കനാൽ പുറമ്പോക്കിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻറ്, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം എന്നിവ ചേർന്ന് നടുക്കണ്ടം റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചത്. തൊടുപുഴ ഡിവൈ.എ.സ്പി മുഹമ്മദ് റിയാസ് തൈനടീൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ടോമി ജോസഫ്, സോഷ്യൽ ഫോറസ്ട്രി തൊടുപുഴ റെയിഞ്ച് ഓഫീസർ കെ. ഉദയകുമാർ, നടുക്കണ്ടം ലൈബ്രറി സെക്രട്ടറി എ.എൻ. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. . നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ലിജിയ ജോസ് സ്വാഗതവും യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് റെജി പി. തോമസ് നന്ദിയും പറഞ്ഞു.