തൊടുപുഴ: മുണ്ടൻമുടി ബാപ്പുജി സ്മാരക വായനശാലയിൽ വായനപക്ഷാചരണവും വാർഷിക പൊതുയോഗവും നടത്തി. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എൻ. പണിക്കാരുടെ ചരമദിനവും ഐ.വി. ദാസിന്റെ ജന്മദിന ആചരണവും നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആൽബർട്ട് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. കാളിയാർ എസ്. ഐ. സലിത ക്ലാസ്സ് നയിച്ചു. 160 വർഷം പഴക്കമുള്ള ഇന്ത്യൻ പീനൽ കോഡ് ഭാരതീയ ന്യായ സംഹിതയായി മാറുന്നതിനെക്കുറിച്ച് യോഗംചർച്ച ചെയ്തു. സെക്രട്ടറി സെബാസ്റ്റ്യൻ കൊച്ചടിവാരം,ആന്റണി തറപ്പേൽ, ജോണി പുത്തൻപുര, കുഞ്ഞുമോൻ വെട്ടിക്കുഴിചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.