കട്ടപ്പന: കുടുംബങ്ങളുടെ ഒത്തൊരുമയാണ് സംഘടനയുടെ ശക്തിയെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊച്ചുതോവള ശാഖയിൽ നടന്ന നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖയിലെ ഓരോ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നത് ഇതുപോലെ നടക്കുന്ന നേതൃത്വ സംഗമമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ശാഖാ പ്രസിഡന്റ് സന്തോഷ് പാതയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ ഭരണസമിതി അംഗങ്ങൾ, വനിതാ സംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരി സംഘം, കുടുംബയോഗം ഭാരവാഹികൾ, പ്രാർത്ഥനാ യൂണിറ്റ് പ്രവർത്തകർ തുടങ്ങിയ സംഘടനാ നേതാക്കൾക്കുള്ള നേതൃത്വ പരിശീലനമാണ് നടന്നത്. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ യൂണിയൻ കമ്മിറ്റി അംഗം പി.ജി. സുധാകരൻ, വനിതാ സംഘം പ്രസിഡന്റ് രഞ്ജിനി സജീവ്, സെക്രട്ടറി ആശ അനീഷ്, വൈസ് പ്രസിഡന്റ് ദീപ സുരേഷ്, കേന്ദ്രസമിതി അംഗം ബീന ശശികുമാർ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അരുൺകുമാർ, സെക്രട്ടറി മോൻസൺ മോഹനൻ, കുമാരി സംഘം സെക്രട്ടറി അഞ്ജിത ബാബു, യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് അനുമോൻ രാജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശാഖാ സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ നന്ദിയും പറഞ്ഞു.